Tuesday, May 18, 2010

ഇണക്കിളികള്‍


നിനയ്ക്കാത്ത നേരത്തു വന്നു നീയെങ്കിലും..
നിനച്ചിരിക്കാതെ പോയി മറഞ്ഞു വെങ്കിലോ .
മിഴിപ്പൂട്ടി നിന്നോരം നീലനിശയീധിനിയില്‍ ..
മിഴി ചേര്‍ന്നിരുന്നു പരസ്പ്പരം.

നിറദീപങ്ങള്‍ നിറഞ്ഞോ രാം സന്ധ്യതന്‍
കനവില്‍ അലിയുന്നതു ചിത്രങ്ങളായ്‌ ...
കടലേഴു തിരകളത് അലകളായി എതിരേറ്റു നിസ്തുലം !
നിറ കൂട് ചാര്‍ത്തുന്നു,ഇന്നുംമെന്‍ അധരങ്ങളില്‍

ഇണചേര്‍ന്നിരുന്നു നീ വിട പറഞ്ഞു വെങ്കിലും ,
എത്ര ക്ഷണികമാണ് ഈ സൗഹൃദം മതോര്‍ക്കുക..!!!

നിറഞ്ഞു മിഴിയിണകള്‍ യേറെയില്ലെങ്കിലും,

തോന്നും ആദ്യം കൌതുകം ,പിന്നെ ഭയാനകം ..

Friday, April 2, 2010

ചോദ്യ ചിഹ്നങ്ങള്‍

ചോദിക്കാം ചോദിക്കാം ചോദിച്ചു കൊണ്ടേ ഇരിക്കാം.....
ചോദ്യങ്ങള്‍ക്കവസാനം ചോദ്യ ചിഹ്നം....???
എന്നതു പോലെയാണ് കാര്യങ്ങള്‍ ..
ചോദ്യങ്ങള്‍ ഉത്തരങ്ങളില്ലാതെ വരുമ്പോള്‍ അത് വീണ്ടും ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നു..
ഉത്തരങ്ങള്‍ തേടി ഒടുവില്‍  ചോദ്യ ചിഹ്നങ്ങള്‍ വെറും തോട്ടിമുനകളായി തീരുന്നു..
പണ്ടെന്നോ ഡാര്‍വിന്‍നില്‍ ഉരുത്തിരിഞ്ഞ സിദ്ടാന്തങ്ങള്‍ക്ക് മറുപടിയായി ചൂണ്ടി കാണിക്കപ്പെടുനത് ചോദ്യങ്ങള്‍ക്ക് പിന്നിലെ ചോദ്യ ചിഹ്നങ്ങള്‍ തന്നെയാണ്..
മിതത്വം വിട്ടൊഴിഞ്ഞ ആഗ്രഹ സാക്ഷാത് ക്കരങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ ഭൂമി കീറിമുറിച്ചു ,സകലതിനെയും തകര്‍ത്തെറിഞ്ഞു പായുമ്പോള്‍ ഒടുവില്‍ അവശേഷിക്കുനത് ചോദ്യങ്ങള്‍ക്ക് പിന്നിലെ ഈ  ഉത്തരകാംക്ഷികള്‍    തന്നെയാണ്...തീര്‍ച്ച!!!!!!!!!

Monday, March 29, 2010

"ആദ്യമേ വാളകള്‍ , പിന്നല്ലേ പരലുകള്‍ .."

വൈടിന്ഗ് ലിസ്റ്ലില്‍ കിടക്കുന്നവര്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ വല്ല ചാന്‍സ് ഉണ്ടോ സാര്‍????
"ആദ്യമേ വാളകള്‍ , പരലുകളൊക്കെ പിന്നേ..." ഹെഡ് മാസ്റ്റര്‍ പിണ്ഡം പറഞ്ഞ വാക്കുകള്‍ ആണിവ..
റെവ്.ഫാദര്‍ തക്കുടു മാമന്‍ വിരമിച്ച ശേഷംമാനേജ്‌മന്റ്‌ ഇറക്കിയ കടുവയാണ് ഹെഡ് മാസ്റ്റര്‍ പിണ്ഡം .
സമരങ്ങളും രാഷ്ട്രിയവും സ്കൂള്‍ പ്രവര്‍ത്തനങ്ങളെ ഏറ്റുപിടിച്ചപ്പോള്‍ മാനേജ് മെന്റിന് അത് ചെയ്യ്യേണ്ടി വന്നു, അതാവും കൂടുതല്‍ ശെരി.
അല്ലയോ ഹെഡ് മാസ്റ്റര്‍!!!!!!!!!!!!!! അന്ന് നിങ്ങള്‍ എന്നോട് ഇതു പറഞ്ഞില്ലാരുന്നു എങ്കില്‍ ,
വെളിച്ചത്തിന്റെ ലോകത്തെ വിദൂരങ്ങളില്‍ നിന്ന് നോക്കി കാണാന്‍ എനിക്ക് കഴിയുമാരുന്നോ????























Sunday, March 28, 2010

ബ്ലോഗുകള്‍ കഥ പറയുന്നു...


ബ്ലോഗുകള്‍ പറയുന്ന കഥകളും കവിതകളും വിവരണങ്ങളും കേള്‍ക്കാന്‍ എന്ത് രസമാണ്...കീ ബോര്‍ഡുകള്‍ തൂലികകള്‍ ആകുന്നു...
എന്തൊരു മാറ്റമാണ് ...എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല....
ആരുടെയോ ചോദ്യത്തിന് ഉത്തരം എന്നപോലെ ഒന്ന് കൂടി പറഞ്ഞു തുടങ്ങണം ..എന്ത് പറയണം ? എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല... എങ്കിലും ഞാന്‍ പറയാന്‍ കൊതിച്ചവ ആര്‍ക്കും വേണ്ടി മാറ്റി വെക്കുന്നില്ല ..
ഒട്ടും വൈകിക്കുന്നുമില്ല...
ലേശം കട്ടിയായി ഒന്നുമില്ല കയ്യില്‍ ...
ചിതറിവീണ കുറെ ചിന്തകള്‍ ഒഴികെ ...